കൊല്ലപ്പെട്ട ഷീബയുടെ 28 പവൻ ആഭരണങ്ങൾ പ്രതി താമസിച്ച വീട്ടിൽ നിന്ന് കണ്ടെടുത്തു

കോട്ടയം: താഴത്തങ്ങാടിയിൽ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ 28 പവൻ ആഭരണങ്ങൾ പ്രതി മുഹമ്മദ് ബിലാൽ താമസിച്ച വീട്ടിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പ്രതി താമസിച്ച കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം കണ്ടെടുത്തത്. ഷീബയുടെ 55 പവൻ സ്വർണമാണ് കാണാതായത്. പ്രതി താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ എറണാകുളം ഇടപ്പള്ളി കുന്നുംപുറത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

കൊലപാതകത്തിന് ശേഷം എറണാകുളത്തെത്തിയ പ്രതിക്ക് ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ലഭിച്ചു. അതേ ഹോട്ടലിലെ പാചകക്കാരന്‍ പെട്ടെന്ന് അവധിയിലായിരുന്നുവെന്നതും ബിലാലിന് മറ്റ് കാര്യങ്ങളൊന്നും അന്വേഷിക്കാതെ തന്നെ പെട്ടെന്ന് ജോലി ലഭിക്കാന്‍ കാരണമായി. ഇടപ്പള്ളി കുന്നുംപുറത്ത് ഒരു വീട്ടില്‍ താമസവും പെട്ടെന്ന് ശരിയായി. പ്രതിയുടെ കൂടെ ഇവിടെ വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ ഒളിവ് ജീവിതം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കോട്ടയം പാറപ്പാടത്ത് ഷീബയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സാലി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. വീട്ടിൽ നിന്ന്​ കാണാതായ കാർ കേന്ദ്രീകരിച്ച്​ നടന്ന അന്വേഷണത്തിനൊടുവിലാണ്​ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്​. ആലപ്പുഴ മുഹമ്മയിലെ പെട്രോൾ പമ്പിൽ ഈ കാർ ഇന്ധനം നിറക്കുന്നതി​​​​​​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​​ പ്രതിയെ കസ്​റ്റഡിയിൽ എടുത്തത്. 

Latest Video

Full View
Tags:    
News Summary - Thazhzthangadi murder, Seized gold from culprit's house- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.