മീഡിയവൺ സ്നേഹസ്പർശവും പീപ്പിൾസ് ഫൗണ്ടേഷനും പ്രാദേശികഘടകവും സഹകരിച്ച്​ കടത്തൂരിലെ താജുദ്ദീനും കുടുംബത്തിനും നിർമിച്ച ഭവനം

താജുദ്ദീനും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാർഥ്യമായി

ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ എ​ട്ടാം വാ​ർ​ഡി​ലെ താ​ജു​ദ്ദീ​നും കു​ടും​ബ​ത്തി​നും വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി.

ഭ​വ​ന​സ​മ​ർ​പ്പ​ണം ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന് വ​വ്വാ​ക്കാ​വ് ക​ട​ത്തൂ​ർ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ ന​ട​ക്കും. മീ​ഡി​യ​വ​ൺ സ്നേ​ഹ​സ്പ​ർ​ശ​വും പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യും പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ പു​തി​യ​കാ​വ്​് പ്രാ​ദേ​ശി​ക​ഘ​ട​ക​ത്തി​െൻറ ധ​ന​സ​മാ​ഹ​ര​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് ഏ​ഴ്​ ല​ക്ഷം രൂ​പ ​ചെ​ല​വ​ഴി​ച്ച് വീ​ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഭ​വ​ന​സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ കൊ​ല്ലം ജി​ല്ല ര​ക്ഷാ​ധി​കാ​രി ഇ.​കെ. സി​റാ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മീ​ഡി​യ​വ​ൺ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ പി.​ബി.​എം. ഫ​ർ​മീ​സ്, കൊ​ല്ലം ട്രാ​വ​ൻ​കൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ എ. ​അ​ബ്​​ദു​ൽ സ​ലാം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മി​നി​മോ​ൾ നി​സാം, പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ ര​ക്ഷാ​ധി​കാ​രി എ. ​അ​ബ്​​ദ​ു​ൽ ജ​ലീ​ൽ, കൊ​ല്ലം നെ​ടു​മ്പ​ന ന​വ​ജീ​വ​ൻ അ​ഭ​യ​കേ​ന്ദ്രം മാ​നേ​ജ​ർ ടി.​എം. ഷെ​രീ​ഫ്, മീ​ഡി​യ​വ​ൺ ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യാ കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ കൊ​ച്ചാ​ണ്ടി​ശ്ശേ​രി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​മ​ദ് പു​ള്ളി​യി​ൽ, വ​വ്വാ​ക്കാ​വ് മു​സ്​​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ കാ​ട്ടൂ​ർ, പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ പു​തി​യ​കാ​വ് ഘ​ട​കം ര​ക്ഷാ​ധി​കാ​രി എം. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - thajudheen and families dream home came true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.