കണ്ണൂരിൽ കോവിഡിന്‍റെ സമൂഹ വ്യാപന സാധ്യത അറിയാന്‍ സാമ്പിള്‍ പരിശോധന

കണ്ണൂർ: ജില്ലയിൽ കോവിഡ് 19ന്‍റെ സമൂഹ വ്യാപന സാധ്യത അറിയാനായി സാമ്പിള്‍ പരിശോധന തുടങ്ങി. പ്രത്യേക വിഭാഗങ്ങള്‍ക ്കിടയിലാണ് സാമ്പില്‍ പരിശോധന തുടങ്ങിയത്. വരുന്ന രണ്ടാഴ്ച ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒരു ദിവസം മൂന്ന് സ്ഥലങ്ങളിലായാണ് പരിശോധന. ഇതിനായി പ്രത്യേകം മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തി.

ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, കോവിഡ്-19 രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടാത്ത ആരോഗ്യപ്രവര്‍ത്തകര്‍, സാമൂഹിക ഇടപെടല്‍ കൂടുതലായി നടത്തുന്ന കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, റേഷന്‍ തൊഴിലാളികള്‍ തുടങ്ങിയ ആളുകള്‍, അതിഥി തൊഴിലാളികള്‍ എന്നിവരെയാണ് ഈ ഘട്ടത്തില്‍ സ്രവപരിശോധനക്ക് വിധേയരാക്കുന്നത്.

ഇതിനകം 58 പേരെ സ്രവപരിശോധനക്ക് വിധേയമാക്കിയതായും ഇവരുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളൂവെന്നും ജില്ല കലക്ടർ അറിയിച്ചു.

വിദേശത്തു നിന്നെത്തിയവരെയും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരിശോധനക്ക് വിധേയരാക്കാന്‍ കൈക്കൊണ്ട തീരുമാനം ഏറെ ഫലപ്രദമായിരുന്നുവെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും 28 ദിവസത്തെ നിരീക്ഷണ കാലം പിന്നിട്ടവരിലും കൊറോണ ബാധ കണ്ടെത്താന്‍ ഇതിലൂടെ സാധിച്ചുവെന്നും കലക്ടർ പറഞ്ഞു.

Tags:    
News Summary - test for finding covid community spreading in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.