തിരുവനന്തപുരം: ശമ്പളവിവാദം കെട്ടടങ്ങും മുമ്പ് ടെൻഡറുകൾ നിരീക്ഷിക്കാൻ സമിതിയെ ഏർപ്പെടുത്തിയതിനെ ചൊല്ലി കെ.എസ്.ആർ.ടി.സിയിൽ പുതിയ വിവാദം. ടെൻഡറുകൾ അവലോകനം ചെയ്യുന്നതിന് നേരത്തേതന്നെ സമിതിയുണ്ടെങ്കിലും ഇവർക്ക് 50 ലക്ഷം രൂപ എന്ന പരിധി നിബന്ധനയാക്കിയതിലാണ് കെ.എസ്.ആർ.ടി.സിയുടെ വിയോജിപ്പ്.
ഇൗ തുകക്ക് മുകളിലുള്ള വാങ്ങലുകൾക്ക് സമിതിയുടെ അംഗീകാരം വേണമെന്നതാണ് പുതിയ വ്യവസ്ഥ. ഇതാകെട്ട വേഗത്തിൽ തീരുമാനമെടുത്ത് നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും അടിയന്തര സർവിസ് എന്നനിലയിൽ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നുമാണ് മാനേജ്മെൻറിെൻറ വാദം. ചട്ടവിരുദ്ധമായ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി എം.ഡി സര്‍ക്കാറിന് കത്ത് കൈമാറുകയും ചെയ്തു. ശമ്പളവിതരണത്തിന് അനുവദിച്ച 20 കോടി ഗതാഗത സെക്രട്ടറി തടഞ്ഞുവെച്ചെന്ന കെ.എസ്.ആർ.ടി.സിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഗതാഗത സെക്രട്ടറി െചയർമാനായ സമിതിക്കെതിരായ മാനേജ്മെൻറ് വിയോജിപ്പും.
ഗതാഗത സെക്രട്ടറി ചെയർമാനും കെ.എസ്.ആർ.ടി.സി എം.ഡി കണ്‍വീനറും, ഐ.ടി വകുപ്പ്, എന്‍.ഐ.സി കേരളം എന്നിവരുടെ പ്രതിനിധികളും അടങ്ങിയതാണ് കമ്മിറ്റി.
സമിതി രൂപവത്കരിച്ച സര്‍ക്കാര്‍ തീരുമാനം ചട്ടവിരുദ്ധമാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. സ്വതന്ത്ര സ്ഥാപനമായ കെ.എസ്.ആര്.ടി.സിയുടെ നയരൂപവത്കരണം ഭരണസമിതിയില്‍ നിക്ഷിപ്തമാണ്. കെ.എസ്.ആര്.ടി.സി എം.ഡിയാണ് ബോര്‍ഡിെൻറ ഭരണസമിതിയുടെ ചെയര്മാന്.
ഗതാഗത സെക്രട്ടറി ഈ സമിതിയിലെ അംഗം മാത്രമാണ്. അതിനാല്‍ ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയെ ടെന്‍ഡര്‍ നടപടി നിരീക്ഷിക്കാന്‍ ചമുതലപ്പെടുത്തുന്നത് അംഗീകരിക്കനാകില്ലെന്നാണ് എം.ഡിയുടെ നിലപാട്. ടെൻഡറുകൾ കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് സർക്കാർ നിരീക്ഷണ സമിതികെള നിയോഗിക്കുന്നത്. നിലവിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സ്ഥാപനം. കെ.ടി.ഡി.എഫ്.സിയിൽനിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം നിലപാട് കടുപ്പിച്ചിരുന്നു. ഗതാഗത സെക്രട്ടറിക്കാണ് കെ.ടി.ഡി.എഫ്.സി ചെയർമാെൻറ ചുമതലയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.