കെ.പി.സി.സിക്ക്​ പുതിയ 10 ജനറൽ സെക്രട്ടറിമാർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​ക്ക്​ അ​ധി​ക​മാ​യി പു​തി​യ 10 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ​കൂ​ടി നി​യ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശം കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അം​ഗീ​ക​രി​ച്ചു. വി.​ജെ പൗ​ലോ​സ്, ഇ. ​മു​ഹ​മ്മ​ദ്​ കു​ഞ്ഞി, വി.​എ. നാ​രാ​യ​ണ​ൻ, പി.​കെ. ജ​യ​ല​ക്ഷ്​​മി, ബി. ​ബാ​ബു പ്ര​സാ​ദ്, ദീ​പ്​​തി മേ​രി വ​ർ​ഗീ​സ്, വി.​എ​സ്.​ ജോ​യ്, സോ​ണി സെ​ബാ​സ്​​റ്റ്യ​ൻ, വി​ജ​യ​ൻ തോ​മ​സ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ് എ​ന്നി​വ​രെ​യാ​ണ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ച​തെ​ന്ന്​ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. ഇ​വ​രോ​ടൊ​പ്പം കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രു​ടെ​യും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും നി​യ​മ​ന​ത്തി​നു​ള്ള നി​ർ​ദേ​ശ​ത്തി​നും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന്​ വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.