സു​ക​ന്യ   പൂ​വ​ര​ശി    സു​മി​ത്ര

ക്ഷേത്രത്തിൽ മാലമോഷണം: മൂന്ന് തമിഴ് സ്​ത്രീകൾ പിടിയിൽ

അ​ഞ്ചാ​ലും​മൂ​ട്: ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ സ്​​ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ചെ​ടു​ത്ത മൂ​ന്ന് ത​മി​ഴ് സ്​​ത്രീ​ക​ൾ പി​ടി​യി​ലാ​യി. സേ​ലം സ്വ​ദേ​ശി​ക​ളാ​യ പൂ​വ​ര​ശി (30), സു​മി​ത്ര (50), സു​ക​ന്യ (45) എ​ന്നി​വ​രാ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ട​വൂ​ർ ശ്രീ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി​യാ​യ മ​ഹി​ളാ​മ​ണി​യ​മ്മ​യു​ടെ (77) ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് ഇ​വ​ർ മോ​ഷ്​​ടി​ച്ചെ​ടു​ത്ത​ത്. മാ​ല ന​ഷ്​​ട​മാ​യെ​ന്ന് മ​ന​സ്സി​ലാ​ക്കി ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ്​​ടാ​ക്ക​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ച​ത്.

പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി രു​ന്നു. അ​ഞ്ചാ​ലും​മൂ​ട് ​ഇ​ൻ​സ്​​പെ​ക്ട​ർ ധ​ർ​മ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Temple theft-Three Tamil women arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.