(പ്രതീകാത്മക ചിത്രം)

പാഠഭാഗങ്ങൾ എഴുതിയില്ലെന്ന്; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ച അധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ട: മൂന്നാം ക്ലാസ്​ വിദ്യാർഥിനിയെ ചൂരൽ കൊണ്ട്​ കൈയിൽ അടിച്ചു പരിക്കേൽപിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടയാറന്മുള എരുമക്കാട് എൽ.പി സ്കൂൾ അധ്യാപകൻ മെഴുവേലി സ്വദേശി ബിനോജ് കുമാറാണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥിനിയോടാണ്​ അതിക്രമം.

തിങ്കളാഴ്ച ഉച്ചയോടെയാണ്​ സംഭവം. ക്ലാസിൽവെച്ച് എഴുതാൻ നൽകിയ പാഠഭാഗങ്ങൾ എഴുതിയില്ല എന്ന് പറഞ്ഞ് ചൂരലിന്​ കൈയിൽ അടിക്കുകയായിരുന്നു. കുട്ടി വൈകീട്ട് വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സക്ക്​ കൊണ്ടുപോകുകയും പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ജുവൈനൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും ഈ അധ്യാപകൻ കുട്ടി​യോട്​ അതിക്രമം കാട്ടിയിട്ടുണ്ടെന്ന്​ രക്ഷിതാക്കൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. അഞ്ചു വർഷമായി ബിനോജ് ഇവിടെ അധ്യാപകനാണ്.

Tags:    
News Summary - teacher who beat the third class girl with a cane arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.