വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സ്മാര്‍ട്​ ക്ലാസ്​റൂം അസിസ്​റ്റൻറ്​ കസ്​റ്റഡിയിൽ

കുണ്ടറ: വിദ്യാര്‍ഥിനിക്ക് സോഷ്യല്‍മീഡിയ വഴി അശ്ലീല സന്ദേശം കൈമാറിയ സ്മാര്‍ട്ട് ക്ളാസ്റൂം അസിസ്റ്റന്‍റ് കസ്റ്റഡിയിൽ. കിഴക്കേ കല്ലട കൊടുവിള ജെസ്സി മന്ദിരത്തില്‍ ജിത്തു ആല്‍ഫ്രഡ(25)നെയാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു.

കേരളപുരം സെന്‍്റ് വിന്‍സന്‍്റ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ സ്മാര്‍ട്ട് ക്ളാസ് റൂം അധ്യാപകന്‍ വിദ്യാര്‍ത്ഥിനിക്ക് മാസങ്ങളായി അശ്ളീല സന്ദേശങ്ങള്‍ കൈമാറിയത് ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ തിങ്കളാഴ്ച പരീക്ഷക്കത്തെിയ കുട്ടിയോടൊപ്പം എത്തി അധ്യാപകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആദ്യം നിരപരാധിയായ കംപ്യൂട്ടര്‍ അധ്യാപകനാണ് ഇവരുടെ മര്‍ദ്ദനത്തിന് ഇരയായത്. ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് സ്കൂളില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാതെ ജിത്തു ബൈക്കില്‍ സ്കൂളിന്‍്റെ മുന്നിലത്തെിയത്. ഇയാളെ കണ്ടതോടെ കുട്ടികളുടെ ബന്ധുക്കള്‍ പാഞ്ഞടുത്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ നിന്ന് ഇയാളെ ബലംപ്രയോഗിച്ചാണ് രക്ഷിച്ചത്. ഇതിനിടെ ബാലികയുടെ രക്ഷിതാക്കള്‍ക്കും പൊലീസ് മര്‍ദ്ദനമേറ്റു.സംഭവം കേട്ടറിഞ്ഞ് സ്കൂളിന് മുന്നില്‍ വന്‍ ജനക്കൂട്ടമായി.

ഉച്ചയ്ക്ക് ഒരു മണിയോടെ ബി.ജെ.പി.സംഘപരിവാര്‍ ,എസ്.എഫ്.ഐ.,എ.ഐ.വൈ.എഫ്,യൂത്ത്കോണ്‍ഗ്രസ്,എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കൊടികളുമായി സ്കൂളിന് മുന്നില്‍ സംഘടിച്ചു.മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ബി.ജെ.പി.യുടെ മാര്‍ച്ചുമായി ബന്ധപ്പെട്ട് വന്‍ പൊലീസ് സംഘം കുണ്ടറയില്‍ ക്യാമ്പ് ചെയ്തിരുന്നു.ഇരുനൂറോളം വരുന്ന പൊലീസുകാരും ആയിരത്തോളം വരുന്ന സമരക്കാരും സ്കൂളിന് മുന്നില്‍ ദേശീയ പാതയില്‍ നിരന്നതോടെ സംഘര്‍ഷം ഉടലെടുത്തു.ഓരോരുത്തരും മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ സംഘര്‍ഷം മുറുകി.ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തിയിരുന്നു.ഈ സമയം അതുവഴി വന്ന ഒരു ഇന്നോവക്കാറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടിക്കുകയും കൊട്ടാരക്കരയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ കെ.എസ്.ആ.ടി.സി.ബസ്സിന്‍്റെ മുന്‍വശത്തെ രണ്ട് ജനാലച്ചല്ലുകളും എറിഞ്ഞ് തകര്‍ക്കുകയും കല്ളെറ് നടത്തുകയും ചെയ്തതോടെ പൊലീസ് ലാത്തിവീശി.

ബഹളത്തിനിടെ നിലത്തുവീണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി.കോണ്‍ഗ്രസ് പെരിനാട് മണ്ഡലം പ്രസിഡന്‍്റ് ബി.ജ്യോതിര്‍ നിവാസ്,യൂത്ത് കോണ്‍ഗ്രസ് കുണ്ടറ ബ്ളോക്ക് മണ്ഡലം പ്രസിഡന്‍്റ് കേരളപുരം ഷാജഹാന്‍,നിഷാന്ത്,കോണ്‍ഗ്രസ് ഇളമ്പള്ളൂര്‍ മണ്ഡലം പ്രസിഡന്‍്റ് ചന്ദ്രന്‍പിള്ള,യൂത്ത്കോണ്‍ഗ്രസ് പാര്‍ലിമെന്‍്റ് മണ്ഡലം പ്രസിഡന്‍്റ് പ്രതീപ്മാത്യു,സിയാദ് ചാലുവിള,ആര്‍.എസ്.പി.യിലെ കേരളപുരം ഹസ്സന്‍ എന്നിവര്‍ക്കും, പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ കോണ്‍സ്റ്റബിള്‍മാരായ ജയരാജ്(28),ഗോപാല്‍(28) എന്നിവര്‍ക്കും പരിക്കേറ്റു. ജയരാജിന്‍്റെ കയ്യെല്ലുകള്‍ ഒടിയുകയും മുട്ട് പൊട്ടുകയും ചെയ്തു.ഗോപാലിന്‍്റെ മുഖത്താണ് ഏറ് കിട്ടിയത്.ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോണ്‍ഗ്രസ് നേതാക്കളായ ബി.ജ്യോതിര്‍നിവാസ്,ഇളമ്പള്ളൂര്‍ ഷാജഹാന്‍,നിഷാന്ത് എന്നിവരെ പൊലീസ് കസ്ററഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. മറ്റുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്. അറസ്റ്റിലായ സ്മാര്‍ട്ട് ക്ളാസ്റൂം അസിസ്റ്റന്‍്റ് ജിത്തുആല്‍ഫ്രഡിനെതിരെ പോക്സോ നിയമപ്രകാരം കേസ്സെടുത്ത് കോടതിയില്‍ ഹാജരാക്കി.

 

Tags:    
News Summary - teacher in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.