Posted On
date_range Updated On
date_range ചായക്കടക്കാരൻ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; കോവിഡ്മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്ന്
വടകര: ചായക്കട നടത്തിയിരുന്നയാളെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ (65) ആണ് മരിച്ചത്.
മേപ്പയില്‍ ഓവുപാലത്തിനു സമീപത്തെ കടയിൽ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചവരെ കൃഷ്ണന്‍ ചായക്കട തുറന്നിരുന്നു. ഭാര്യയ്‌ക്കൊപ്പമാണ് കട നടത്തിയിരുന്നത്.
കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
Vatakaraപൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.