എറണാകുളത്ത് ഡിസംബർ 11ന് ടാക്സി പണിമുടക്ക്​ 

കൊച്ചി: ജില്ലയിലെ ഒാ​േട്ടാ, ടാക്​സി യൂണിയനുകൾ ഡിസംബർ 11ന് രാവിലെ ആറു മുതൽ വൈകീട്ട്​ ആറ്​ വരെ​ പണിമുടക്ക്​ നടത്തും. എറണാകുളം സൗത്ത്​, നോർത്ത്​, ആലുവ റെയിൽവേ സ്​റ്റേഷനുകളിൽ ഒാൺലൈൻ ടാക്​സികൾക്ക്​ പെർമിറ്റ്​ അനുവദിച്ചതിൽ പ്രതിഷേധിച്ചാണ്​ പണിമുടക്ക്​. ഭീമമായ തുക കെട്ടി വച്ചിട്ടാണ് തങ്ങൾ  പാർക്ക്​ ചെയ്യുന്നതെന്നും ഒാൺലൈൻ ടാക്​സികൾക്ക്​ പെർമിറ്റ്​ നൽകുന്നതിലൂടെ തങ്ങ​​ളെ അത്​ പ്രതികൂലമായി ബാധിക്കുമെന്നുമാണ്​ ഒാ​േട്ടാ, ടാക്സി തൊഴിലാളികൾ പറയുന്നത്​. 

എന്നാൽ, സ്​മാർട്ട്​ ഫോൺ കൈവശമില്ലാത്ത സാധാരണക്കാരനായ യാത്രക്കാരനും​ ഒാൺലൈൻ ടാക്​സിയുടെ​ പ്രയോജനം ലഭ്യമാക്കാനാണ്​ റെയിൽവേ അധികൃതർ സ്​റ്റേഷനിൽ ഒാൺലൈൻ ടാക്​സിക്കാർക്കും പാർക്കിങ്​ പെർമിറ്റ്​ അനുവദിച്ചത്​. ബംഗളുരു, മംഗളുരു, കോയമ്പത്തൂർ സ്​റ്റേഷനുകളിൽ ഒാൺലൈൻ ടാക്​സികൾക്ക്​ ​പാർക്കിങ്​ പെർമിറ്റ്​ അനുവദിച്ചിട്ടുണ്ട്​. തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലും പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശ്യമുണ്ട്​.
 

Tags:    
News Summary - Taxi Strike in Ernakulam District on December 11th -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.