നികുതി വരുമാനം: വാണിജ്യ നികുതി വകുപ്പില്‍ പരിഷ്കരണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വാണിജ്യ നികുതി വകുപ്പില്‍ കാര്യമായ പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ കേരള ധനവിനിയോഗ ബില്ലിന്‍െറ ചര്‍ച്ചക്ക് മറുപടി പറയവേ ധനമന്ത്രി തോമസ് ഐസക്കാണ് നടപടികള്‍ പ്രഖ്യാപിച്ചത്. വാണിജ്യ നികുതി വകുപ്പിലെ നികുതി നിര്‍ണയ തസ്തികകളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്ന മുന്‍ സര്‍ക്കാറിന്‍െറ രീതി അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പീല്‍ കേസുകള്‍ ഒന്നര വര്‍ഷത്തിനകം തീര്‍പ്പാക്കുന്നതിന് കര്‍മ പദ്ധതി ആവിഷ്കരിക്കും. 4000 കോടി രൂപ കെട്ടിക്കിടക്കുകയാണ്. നാല് പുതിയ അപ്പീല്‍ ഡെപ്യൂട്ടി കമീഷണര്‍മാരെ നിയമിക്കും. ഹൈകോടതിയില്‍ 2000 കോടി രൂപയുടെ കേസുകള്‍ കെട്ടിക്കിടക്കുന്നത് തീര്‍പ്പാക്കാന്‍ നികുതി ബെഞ്ച് ആരംഭിക്കാന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിക്കും. 100 കോടി രൂപയുടെ നികുതി കേസുകള്‍ ഹൈകോടതിയില്‍ പിരിക്കാന്‍ പാടില്ളെന്ന് പറഞ്ഞ് കിടക്കുന്നു.

അതില്‍ നോട്ടീസ് അയക്കും. വകുപ്പിലെ സോഫ്റ്റ്വെയര്‍ പരിഷ്കരണം രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കും. അഴിമതിരഹിത വാളയാറും മഞ്ചേശ്വരവും നവംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബില്‍ നിയമം അടുത്ത ധനകാര്യ വര്‍ഷം കൊണ്ടുവരും. എറണാകുളത്തുനിന്നാണ് 70 ശതമാനം നികുതി ശേഖരണം നടക്കുന്നത്. എന്നാല്‍, ജില്ലയിലെ നികുതി വളര്‍ച്ച രണ്ട് ശതമാനം മാത്രമാണ്. ഈ സാഹചര്യത്തില്‍ നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ നവംബര്‍ മുതല്‍ ‘മിഷന്‍ എറണാകുളം’ എന്ന പദ്ധതി ആരംഭിക്കും. ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഇത്.

അഞ്ചു വര്‍ഷത്തിനകം സംസ്ഥാന പാതകള്‍, ജില്ലാ പാതകള്‍, മറ്റു സംസ്ഥാന പാതകള്‍ എന്നിവ 50,000 കോടി രൂപ ചെലവില്‍ റബര്‍ അധിഷ്ഠിത ടാര്‍ ചെയ്യും. സാമൂഹികമേഖലകളില്‍ 1000 കോടിരൂപയുടെ മുതല്‍മുടക്ക് ഉണ്ടാവും.

Tags:    
News Summary - tax formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.