താനൂരിൽ വാഹനങ്ങൾ തകർത്തത് പൊലീസെന്ന്  വീട്ടമ്മമാർ; കുടുംബങ്ങൾ പലായനം ചെയ്യുന്നു

താനൂർ: ഞായറാഴ്ച രാത്രി താനൂർ തീരദേശ മേഖലയിലുണ്ടായ അക്രമ പരമ്പരകളിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം. പത്ത്​ മണിയോടെയാരംഭിച്ച സംഘർഷത്തിനുശേഷം സംഭവസ്​ഥലത്തെത്തിയ പൊലീസും അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്​ഥർക്ക് അക്രമത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് തേർവാഴ്ച നടത്തിയതെന്നാണ് പരാതി. ആൽബസാർ, ചാപ്പപ്പടി എന്നിവിടങ്ങളിലാണ് പൊലീസ്​ അഴിഞ്ഞാടിയത്​. 
തിങ്കളാഴ്ച പുലർച്ച പൊലീസ് പുരുഷന്മാരെ അന്വേഷിച്ചാണ് വീടുകൾ കയറിയിറങ്ങിയത്. എന്നാൽ, പല വീടുകളിലെയും കുടുംബനാഥന്മാർ വിദേശത്താണ്. അരിശം തീരാതെ പൊലീസുകാർ വാഹനങ്ങൾക്കുനേരെ തിരിയുകയായിരുന്നു. വീടുകളിലും സമീപത്തെ ദേവർ ജുമാമസ്ജിദിന്​ മുൻവശത്തും നിർത്തിയിട്ട വാഹനങ്ങളാണ് പൊലീസി​​െൻറ അക്രമത്തിനിരയായത്.

വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ പള്ളിക്ക് മുൻവശമാണ്‌ പല കുടുംബങ്ങളും വാഹനം നിർത്തിയിടുന്നത്. വിദേശത്തുള്ള മക​​െൻറ പേരിലുള്ള പുതിയ കാറാണ് പൊലീസ് കേടുവരുത്തിയതെന്ന് മാതാവ് കുഞ്ഞിവി പരാതിപ്പെട്ടു. കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് തകർക്കപ്പെട്ടത്. വീടി​​െൻറ വാതിലുകളും ചില്ലുകളും അടിച്ചുതകർത്തു. വാഹനങ്ങൾ തകർക്കുന്നത് ചോദ്യം ചെയ്തെങ്കിലും പുലഭ്യം പറയുകയായിരുന്നുവ​െത്ര.

സംഘർഷ സാധ്യതയുള്ള ഈ ഭാഗങ്ങളിൽ ജോലിയുള്ള പൊലീസുകാരുടെ വാഹനങ്ങളും തകർത്ത നിലയിലാണ്. പകൽ സമയങ്ങളിൽ ചായയും വെള്ളവും നൽകുകയും മൊബൈൽ റീചാർജ്​ ചെയ്​തുകൊടുക്കുകയും ചെയ്യുന്ന വീടും പൊലീസ് തകർത്തു. ‘ഞങ്ങൾ സഹായം ചെയ്തുതരുന്നതല്ലേ’യെന്ന് ചോദിച്ചപ്പോൾ, അത് വേറെ പൊലീസാണെന്ന മറുപടിയാണുണ്ടായതെന്ന്​ വീട്ടുടമസ്​ഥ ആമിനമോൾ പറഞ്ഞു. ഇവരുടെ വീടി​​െൻറ ജനലും മുൻവശത്തെ വാതിലും തകർത്ത നിലയിലാണ്. പാചകവാതക സിലിണ്ടറും പൊലീസ് എടുത്തതായി ഇവർ പരാതിപ്പെട്ടു. 

സംഘർഷം കാരണം വിലപിടിപ്പുള്ള വലകൾ, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ അഗ്​നിക്കിരയായി. പല വീടുകളിലും സ്ത്രീകൾ മാത്രമാണ്. പലരും ബന്ധുവീടുകളിലേക്ക് പലായനം ചെയ്തു. തെരഞ്ഞെടുപ്പിനുശേഷം താനൂരിൽ മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്ന് വീട്ടമ്മമാർ ഒന്നടങ്കം പറയുന്നു.
അതേസമയം, പൊലീസിനെതിരെ രൂക്ഷവിമർശനങ്ങളുമായി രാഷ്​ട്രീയ പാർട്ടികളും രംഗത്തെത്തി. എന്നാൽ, പൊലീസി​​െൻറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും സർക്കാർ നയമല്ല പൊലീസ് നടപ്പാക്കുന്നതെന്നും സി.പി.എം ഏരിയ സെക്രട്ടറി ഇ. ജയൻ പറഞ്ഞു. പൊലീസി​​െൻറ കൃത്യവിലോപമാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്ന് ലീഗ് പ്രാദേശിക നേതാവ് എം.പി. അശ്​റഫ് പറഞ്ഞു.
 

Tags:    
News Summary - Tanur, Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.