മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയിത്തുടങ്ങി; ജലനിരപ്പ് നിയന്ത്രിക്കാന്‍ മന്ത്രി കത്തയച്ചിരുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് കത്തയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴച് മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങിയതായും മന്ത്രി അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി മഴ പെയ്ത് ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാഹചര്യം തടയുന്നതിനാണ് കേരളം കത്തയച്ചത്.

കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങിയതോടെ ജലനിരപ്പ് 140 അടിയിലേക്ക് താഴുന്ന സ്ഥിതിയാണുള്ളത്. ഒക്ടോബര്‍ 17ന് രാത്രിയില്‍ പെയ്ത തീവ്ര മഴയില്‍ 5 മണിക്കൂര്‍ കൊണ്ട് നാലടിയില്‍ അധികം ജലം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കേരളത്തിന്റെ നീക്കം. അന്ന് 132.90 അടിയില്‍ നിന്ന് 137 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്.

Tags:    
News Summary - Tamil Nadu has started taking more water from Mullaperiyar; Minister had sent a letter to control the water level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.