Posted On
date_range Updated On
date_range ഡൽഹിയിൽ മലയാളി നഴ്സുമാർക്ക് അടിയന്തരമായി സുരക്ഷ ഉറപ്പാക്കണം; കെജ്രിവാളിനോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡൽഹിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായ ി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നഴ്സുമാരുടെ സുരക്ഷക്കായി അടിയന്തര നടപടികൾ സ്വീകരിക്കണം. കൂടാതെ മറ്റു നഴ്സുമാർക്ക് സുരക്ഷ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡൽഹിയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ 523 പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.