ഫറോക്ക്: ആറു വയസ്സുകാരൻ ഐസം മുഹമ്മദ് തബലവായിക്കുകയാണ്, ഈ കൊറോണക്കാലത്ത് നാടിന െ രക്ഷിക്കാനായി സ്വന്തം ജീവൻ മറന്ന് കർത്തവ്യത്തിലേർപ്പെട്ട ആരോഗ്യപ്രവർത്തകർക്ക ് ആദരവുമായി. സർക്കാറും ആരോഗ്യ- സന്നദ്ധ പ്രവർത്തകരും മഹാമാരിക്കെതിരെ രാപ്പകൽ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ടി.വിയിലൂടെ അവൻ മനസ്സിലാക്കുന്നു.
മുഖ്യമന്ത്രിയുടെ വാർത്തസമ്മേളന ലൈവും പിതാവ് പാറക്കൽ അനിഷാസിനൊപ്പം കാണാറുണ്ട്. കോവിഡ് ഭീതിയിൽ സ്കൂളടച്ച് നാടാകെ ലോക്ഡൗണിലായപ്പോൾ തെൻറ തബലയെ ബോധവത്കരണ മാധ്യമമാക്കുകയായിരുന്നു. ചാലിയാർ കരയിലെ വീട്ടുമുറ്റത്തും ചിലപ്പോൾ പ്രിയ അധ്യാപകനും മാസ്റ്റർ വോയ്സ് യൂട്യൂബറുമായ ജാഫർ മാസ്റ്ററോടൊപ്പം വഞ്ചിയിലിരുന്നും തബല വായിക്കാറുണ്ട്.
ഒരു വർഷത്തോളമായി തബലവാദനത്തിലെ ഗിന്നസ് ജേതാവ് സുധീർ കടലുണ്ടിയുടെ കീഴിൽ അഭ്യസിക്കുകയാണ് ഐസം. സുആദയാണ് മാതാവ്. അസിൽ എന്ന കുഞ്ഞനുജനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.