പ്ര​തി​പ​ക്ഷ​നേ​താ​വ് കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വി.​ഡി. സ​തീ​ശ​നു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ടു​ന്നു. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ, എം.​പി. അ​ബ്ദു​സ​മ​ദ്സ​മ​ദാ​നി എം.​പി, എം.​ഐ. അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സ​മീ​പം

പ്രതിപക്ഷ നേതാവിന്‍റെ ഇഫ്താറിന് സൗഹൃദത്തിന്റെ മധുരം

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരുക്കിയ ഇഫ്താർ സംഗമം സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മനുഷ്യർക്കിടയിൽ മതിലുകൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ ജാതിമത ചിന്തകൾക്കതീതമായി കാലഘട്ടത്തിന്‍റെ വെല്ലുവിളികൾ നേരിടാനാകണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് വി.ഡി. സതീശൻ പറഞ്ഞു. പരസ്പരം സംശയത്തോടെ നോക്കിക്കാണുന്ന അവസ്ഥ ഇല്ലാതാക്കി സൗഹൃദത്തിന്‍റെ അന്തരീക്ഷം സംജാതമാകണം.

അഭിപ്രായ ഭിന്നതക്കിടയിലും മാനവികത ഉയർത്തിപ്പിടിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത കൂടിച്ചേരലാണ് ഇഫ്താർ സംഗമമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. സഹിഷ്ണുതയുടെയും സമചിത്തതയുടെയും സ്നേഹത്തിന്‍റെയും സന്ദേശം നൽകുന്ന റമദാനിലെ ഇഫ്താർ സംഗമങ്ങൾ സൗഹൃദത്തിന്‍റെതാവട്ടെയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആശംസിച്ചു. സൗഹൃദത്തിന്‍റെ കൂടിച്ചേരലുകൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു.

വിവിധ സംഘടന നേതാക്കളായ എം.ഐ. അബ്ദുൽ അസീസ്, ടി.പി. അബ്ദുല്ലക്കോയ മദനി, എൻ. അലി അബ്ദുല്ല, പ്രഫ. ഐ.പി. സലാം, ഡോ. ഫസൽ ഗഫൂർ, അബ്ദുൽ ലത്തീഫ് മദനി, എം.പിമാരായ എം.പി. അബ്ദുസമദ് സമദാനി, എം.കെ. രാഘവൻ, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ജെബി മേത്തർ, എം.എൽ.എമാരായ പി.ടി.എ. റഹീം, ഡോ. എം.കെ. മുനീർ, കെ.കെ. രമ, എ.പി. അനിൽകുമാർ, ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, എം.എം. ഹസൻ, വി.എം. വിനു, മാമുക്കോയ, എം.വി. ശ്രേയാംസ് കുമാർ, ജി. ദേവരാജൻ, പി.വി. ചന്ദ്രൻ, അഡ്വ. പി.എം.എ. സലാം, കെ.എം. ഷാജി, ഫാ. ഷിബു, കെ.പി. രാമനുണ്ണി, യു.കെ. കുമാരൻ, എൻ.പി. ഹാഫിസ് മുഹമ്മദ്, സാമൂതിരി രാജ ഗോവിന്ദ് ചന്ദ്രശേഖരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ ആശംസയർപ്പിച്ചു.

മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹീം, പി. മുജീബ് റഹ്മാൻ, വി.ടി. അബ്ദുല്ലകോയ തങ്ങൾ, ശിഹാബ് പൂക്കോട്ടൂർ, റോഷൻ കക്കാട്ട്, കമാൽ വരദൂർ, മുസ്തഫ മുണ്ടുപാറ, ടി.പി. ചെറൂപ്പ, ജയ്‌സൺ ജോസഫ്, ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, പ്രമോദ് രാമൻ, പി.എം. സുരേഷ് ബാബു, എം.സി. മായിൻ ഹാജി, ആര്യാടൻ ഷൗക്കത്ത്, ഫാ. ജോസഫ് കളരിക്കൽ, സുഭാഷ് ചന്ദ്രൻ, എം. ഫിറോസ്ഖാൻ, പി.എസ്. രാകേഷ്, വി.എസ്. ജോയ്, പി.കെ. ഫിറോസ്, കെ.എം. അഭിജിത്ത്, പി.കെ. നവാസ്, പി.എം. നിയാസ്, ഉമർ പാണ്ടികശാല, എം.എ. റസാഖ്, കെ.സി. അബു, റിജിൽ മാക്കുറ്റി, ഫാത്തിമ തഹ്‌ലിയ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ സ്വാഗതവും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നന്ദിയും പറഞ്ഞു. 

Tags:    
News Summary - sweetness of friendship for Opposition Leader vd satheesans Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.