Posted On
date_range Updated On
date_range മിസോറമിൽ സത്യപ്രതിജ്ഞ ചടങ്ങ്; ശ്രീധരൻ പിള്ള വോട്ട് ചെയ്യാനെത്തിയില്ല
കോഴിക്കോട്: ലായ് ഓട്ടോണമസ് ജില്ല കൗൺസിൽ തെരഞ്ഞെടുത്ത ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കാനുള്ളതിനാൽ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വോട്ടുചെയ്യാനെത്തിയില്ല. ഗവർണർ നേരിട്ട് ഭരിക്കുന്നതാണ് ലായ്കൗൺസിൽ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്ന ശ്രീധരൻ പിള്ള സത്യപ്രതിജ്ഞയുള്ളതിനാൽ വോട്ട്ചെയ്യാൻ കാത്തുനിൽക്കാതെ തിരിച്ചുപോവുകയായിരുന്നെന്ന് മിസോറം രാജ്ഭവെൻറ പത്രക്കുറിപ്പിൽ അറിയിച്ചു. ഗവർണർ വിട്ടുനിന്നെന്ന പ്രചാരണം ശരിയല്ലെന്നും രാജ്ഭവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.