സ്വപ്ന എച്ച്.ആർ.ഡി.എസ് സ്ത്രീശാക്തീകരണ ഉപദേശകസമിതി അധ്യക്ഷയാകും; സൗജന്യ സേവനം

പാലക്കാട്: സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസ് സ്ത്രീശാക്തീകരണ ഉപദേശകസമിതി അധ്യക്ഷയായി തിരഞ്ഞെടുത്തതായി സംഘടന അറിയിച്ചു. എച്ച്.ആർ.ഡി.എസിന്‍റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചുമതലയുള്ള ഡയറക്ടറായിരുന്ന സ്വപ്നയെ സ്ഥാനത്തുനിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് തീരുമാനം. സൗജന്യ സേവനമാണെന്നും വേതനമുണ്ടാകില്ലെന്നും സംഘടന വ്യക്തമാക്കി.

സ്വപ്നയെ എച്ച്.ആർ.ഡി.എസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതിനെ പരാതിയായി കണ്ടാണ് അവരെ പുറത്താക്കിയതെന്ന് എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കുന്നു. സ്വപ്നക്ക് ജോലി നൽകിയതിന്‍റെ പേരിൽ എച്ച്.ആർ.ഡി.എസിന് നേരെ ഭരണകൂട ഭീകരതയാണ് നടക്കുന്നത്.

സ്വപ്നയോടൊപ്പം കേസിൽ പ്രതിയായി ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സർക്കാർ ജോലിയിൽ പ്രവേശിപ്പിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വപ്നക്ക് എച്ച്.ആർ.ഡി.എസ് ജോലി നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ജോലി നൽകിയതിന്‍റെ പേരിൽ എച്ച്.ആർ.ഡി.എസിനെ ക്രൂശിക്കുന്ന സർക്കാർ എം. ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Swapna will chair the HRDS Women's Empowerment Advisory Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.