സ്വപ്ന സുരേഷിന്‍റേത് വ്യാജബിരുദമെന്ന് സർവകലാശാല; അറസ്റ്റ് രേഖപ്പെടുത്താൻ എൻ.ഐ.എ അനുമതി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബാബാ അബേദ്ക്കർ ടെക്നിക്കൽ സർവകലാശാല അറിയിച്ചു. സർവകാലാശ ബി.കോം കോഴ്സ് നടത്തുന്നില്ല. സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർഥിനി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. സർവകലാശാല രജിസ്ട്രാ‌ർ തിരുവനന്തപുരം കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമീഷണർക്ക് നൽകിയ കത്തിലാണ് വിവരമുള്ളത്.

ഇതേ തുടർന്ന് സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സി​ന് എ​ന്‍​.ഐ​.എ കോ​ട​തിയുടെ അനു​മ​തി ലഭിച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലീ​സ് എ​ന്‍​.ഐ​.എ കോ​ട​തി​യി​ല്‍ നൽകിയ അ​പേ​ക്ഷയിലാണ് നടപടി. ക​സ്റ്റം​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ ജയിലിലെത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

News Summary - swapna suresh's degree certificate forged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.