സ്വർണക്കടത്ത്​ കേസിൽ സ്വപ്​നക്ക്​ ജാമ്യം; പുറത്തിറങ്ങാനാവില്ല

കൊച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ ന​യ​ത​​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്​റ്റംസ് രജിസ്​റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്.

കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍, എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല. മൂന്ന്​ ആഴ്​ച മുമ്പാണ്​ സ്വപ്​നയടക്കമുള്ള പ്രതികളെ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി വീ​ണ്ടും റി​മാ​ൻ​ഡ്​​ ചെ​യ്​​ത്​ ജ​യി​ലി​ലേ​ക്ക്​ അ​യ​ച്ച​ത്. ഒക്​ട​ടോബർ എട്ട്​ വരെയാണ്​ ഇവരെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​​ ചെ​യ്​​ത​ത്.

Tags:    
News Summary - swapna suresh granted bail in gold smuggling case; Unable to exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.