മലപ്പുറത്ത് വിദ്യാർഥിയെ മർദിച്ച പൊലീസുകാരന് സസ്‍പെൻഷൻ

മലപ്പുറം കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്‍പെൻഷൻ. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 13നാണ് രണ്ടു പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുഴിമണ്ണ ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥി മൊറയൂർ ചാത്തൻപടി ഉണ്ണിപ്പിലാക്കൽ മുഹമ്മദ് അൻഷിദിനാണു മർദനമേറ്റത്. മർദിക്കുന്ന ദൃശ്യങ്ങൾ 'മീഡിയ വൺ' ചാനൽ പുറത്തുവിട്ടിരുന്നു.

നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള അൻഷിദിനെ, ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 13നു വൈകിട്ട് ഏഴോടെയാണു സംഭവം. സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടു പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ഇതിൽ ഇടപെട്ടു. കലോത്സവം പൂർത്തിയായ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനായി അൻഷിദും വിദ്യാർഥികളും ബസ് കാത്തുനിൽക്കുമ്പോൾ പൊലീസുകാരൻ വിദ്യാർഥികളെ അകാരണമായി മർദിച്ചെന്നാണ് കേസ്. തുടർന്നാണ് നടപടി.

Tags:    
News Summary - Suspension of the policeman who beat up the student in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.