Posted On
date_range Updated On
date_range ഈ സിംഹത്തെ എനിക്കുവേണം, ഇത് ഞാനിങ്ങെടുക്കുവാ...; 'അമ്മ' പരിപാടിക്കിടെ സുരേഷ് ഗോപി
തൃശ്ശൂര്‍ എനിക്കുവേണം, തൃശ്ശൂര്‍ നിങ്ങളെനിക്ക് തരണം, തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുവാ....തെരഞ്ഞെടുപ്പ് കാലത്തെ സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗ് ആരും മറന്നിട്ടുണ്ടാകില്ല.
ഇപ്പോൾ അതേ ഡയലോഗ് ആവർത്തിക്കുകയാണ് സുരേഷ് ഗോപി. താരസംഘടനയായ അമ്മ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമത്തിലാണ് സുരേഷ് ഗോപി വൈറൽ ഡയലോഗുമായി വീണ്ടും എത്തിയത്.
പരിപാടിക്കിടെ നടനും ചിത്രകാരനുമായ കോട്ടയം നസീറിന്റെ പുതിയ സംരംഭമായ പെയിന്റമിക്കിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഡയലോഗ്. പെയ്ന്റമിക്.കോമിലൂടെ കോട്ടയം നസീറിെൻറ ചിത്രങ്ങൾ ഓൺലൈനായി വാങ്ങാം.
കോട്ടയം നസീർ വരച്ച സിംഹത്തിന്റെ ചിത്രം അനാഛാദനം ചെയ്തായിരുന്നു സുരേഷ് ഗോപി പരിപാടി ഉദ്ഘാടനം ചെയ്തത്. ആ ചിത്രമാണ് താനിങ്ങെടുക്കുകയാണെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.