Posted On
date_range Updated On
date_range ആരുടെ കാലുപിടിക്കാനും തയാർ, രാഷ്ട്രീയകൊലകൾ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി
ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെ കാലുപിടിക്കാനും തയാറാണെന്ന് രാജ്യസഭ എം.പി സുരേഷ് ഗോപി. പറയാനുള്ള കാര്യങ്ങൾ എത്ര സ്ഥലങ്ങളിലാണ് പറഞ്ഞിട്ടുള്ളത്. ഇനി ആരോടാണ് പറയേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരോ കൊലപാതകവും ഒരു പ്രദേശത്തിന്‍റെ സമാധാനം കെടുത്തുന്നതാണ്. ഇത് രാജ്യത്തിന്‍റെ വളർച്ചയെയാണ് ബാധിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ ആലപ്പുഴയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.