Posted On
date_range Updated On
date_range വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത കേസ്: സുരേഷ് ഗോപി കോടതിയിൽ ഹാജരായി
കൊച്ചി: വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ താമസക്കാരനാണെന്ന രീതിയിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത കേസിൽ നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക) കോടതിയിൽ ഹാജരായാണ് സുരേഷ് ഗോപി ജാമ്യമെടുത്തത്.
പുതുച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും വ്യാജ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തതെന്നായിരുന്നു അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിെൻറ കണ്ടെത്തല്‍.
പുതുച്ചേരി കാർത്തിക അപ്പാർട്ട്മെൻറില്‍ വാടകക്ക് താമസിക്കുന്നുവെന്ന് വിലാസമുണ്ടാക്കിയാണത്രേ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. കേസ് ഫെബ്രുവരി 10 ലേക്ക് മാറ്റി. അന്ന് സുരേഷ് ഗോപി വിടുതൽ ഹരജി നൽകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.