Posted On
date_range Updated On
date_range ഒന്നൂടെ ഗംഭീരമായി, ജനമല്ലേ തീരുമാനിക്കുന്നത്; കെ. മുരളീധരന്‍ തൃശ്ശൂരിലെത്തുന്നതിനോട് സുരേഷ് ഗോപി
തൃശ്ശൂർ: കോൺഗ്രസ് നേതാവ് കെ. മുരളീധരൻ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. അതിനെന്താ ആയിക്കോട്ടെ, ജനമല്ലേ തീരുമാനിക്കുതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
ഒന്നൂടെ ഗംഭീരമായെന്ന് പറഞ്ഞ സുരേഷ് ഗോപി, ജനം മാത്രമാണ് തന്‍റെ മുന്നിലുള്ളതെന്ന് പറഞ്ഞു. ആര് വരുന്നു ആര് പോകുന്നുവെന്ന് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകരയിലെ സിറ്റിങ് എം.പിയായ കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി.
തൃശൂരിൽ പ്രചാരണം അനൗദ്യോഗികമായി തുടങ്ങിയ ടി.എൻ പ്രതാപന് നിയമസഭ സീറ്റ് നൽകാനാണ് ധാരണ. വടകരയിൽ മത്സരിക്കാൻ യുവ നേതാവ് ഷാഫി പറമ്പിലിനാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.