Posted On
date_range Updated On
date_range വിധി സർക്കാറിനേറ്റ തിരിച്ചടി -രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുപ്രീംകോടതി വിധി സർക്കാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിെയന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ നിലയിൽ സർക്കാർ മാറുേമ്പാൾ ഉദ്യോഗസ്ഥരെ മാറ്റാറുണ്ട്. എന്നാൽ, െസൻകുമാറിനെ പിണറായി വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സത്യസന്ധനായ, അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനാണ് സെൻകുമാർ. അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അദ്ദേഹം പാലിച്ചിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നിയമിച്ച ജേക്കബ് പുന്നൂസിനെ യു.ഡി.എഫ് സർക്കാർ തുടരാൻ അനുവദിച്ചിരുന്നു. ആ സൗകര്യം സെൻകുമാറിന് ലഭിച്ചില്ലെന്നും രമേശ് െചന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.