കെ.എം. ഷാജിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജി പ്രതിയായ കേസിലെ ഹൈകോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ കുറ്റപത്രം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹരജി.

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന കേസാണ് ഹൈകോടതി റദ്ദാക്കിയത്. എന്നാൽ ഷാജിക്ക് എതിരായ അന്വേഷണം പരാതിയുടെ അടിസ്ഥാനത്തിൽ വസ്തുതാപരമായിട്ടാണെന്നാണ് സർക്കാർ വാദം. കോഴ നൽകിയെന്ന് സ്‌കൂൾ അധികൃതർ രഹസ്യ മൊഴി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Supreme Court to hear Kerala's appeal to continue probe against KM shaji today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.