ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളി. കേസിൽ ബിനീഷിന് ജാമ്യം നൽകിയതിന് എതിരെ ഇ.ഡി നൽകിയ അപ്പീലാണ് തള്ളിയിരിക്കുന്നത്.

2020 ഒക്ടോബറിലാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ലഹരിക്കടത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു കേസ്. സുഹൃത്ത് അനൂപ് മുഹമ്മദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തിനുശേഷം ജാമ്യം ലഭിച്ചു.

നേരത്തെ, വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ബിനീഷ് കോടിയേരിയുടെ കമ്പനികളുമായി ബന്ധപ്പെട്ട് ഇ.ഡി കേരളത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞാഴ്ചയാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

Tags:    
News Summary - Supreme Court rejected the appeal filed by ED against Bineesh Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.