ന്യൂഡൽഹി: കേന്ദ്ര സർക്കാർ രണ്ടു തവണ തടഞ്ഞുവെച്ച പി. കൃഷ്ണ ഭട്ടിനെ എത്രയും പെെട്ടന് ന് കർണാടക ഹൈകോടതി ജഡ്ജിയായി നിയമിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊ ഗോയി അധ്യക്ഷനായ കൊളീജിയം വീണ്ടും ശിപാർശ ചെയ്തു.
ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോൾ കൊളീജിയം നടത്തിയ ശിപാർശ നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ജസ്റ്റിസ് ജെ. ചെലമേശ്വർ കത്തെഴുതിയ പി. കൃഷ്ണ ഭട്ടിെൻറ കാര്യത്തിൽ ഇത് മൂന്നാം തവണയാണ് സുപ്രീംകോടതി കൊളീജിയം ശിപാർശ.
നിലവിലുള്ള ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായിയുടെ നേതൃത്വത്തിൽ അന്നത്തെ സുപ്രീംകോടതി ജഡ്ജിമാരായിരുന്ന ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി ലോകൂർ എന്നിവർ നടത്തിയ വാർത്തസമ്മേളനം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷമാണ് പി. കൃഷ്ണ ഭട്ടിനെ നിയമിക്കാത്തതിനെതിരെ ജ. ചെലമേശ്വർ അന്നെത്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തെഴുതിയത്.
അദ്ദേഹത്തിന് താഴെയുള്ള വനിത ഒാഫിസർ സമർപ്പിച്ച പരാതി അന്വേഷിക്കാൻ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസിന് സർക്കാർ നേരിട്ട് നിർദേശം നൽകിയത് ജ. ചെലമേശ്വർ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.