തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വി.എച്ച്. എഫ് മറൈൻ റേഡിയോയുടെ വിതരണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
2020 ൽ 6253 രൂപ അടച്ചെങ്കിലും വയർലെസ് ലഭിച്ചില്ലെന്ന പരാതിയിലാണ് നടപടി. ഫിഷറീസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലയിൽ 432 ഗുണഭോക്താക്കൾ പണം അടച്ചെന്നും 245 എണ്ണം വിതരണം ചെയ്തിട്ടുണ്ടെന്നും പറയുന്നു. ബാക്കിയുള്ളവ ഉടൻ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അസോസിയേഷൻ ഓഫ് ആർട്ടിസനൽ ഫിഷേഴ്സ് പ്രസിഡന്റ് ഷിബു സമർപ്പിച്ച പരാതിയിലാണ് നടപടി. ഫിഷറീസ് ഡയറക്ടർക്കാണ് കമീഷൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.