മലപ്പുറം: തൊഴിയൂർ സുനിൽ വധക്കേസിലെ പ്രതികളായ െകാളത്തൂർ ചെമ്മലശ്ശേരി ഉസ്മാൻ, തൃ ശൂർ അഞ്ചങ്ങാടി നാലകത്തൊടിയിൽ യൂസഫലി എന്നിവരെ തിരിച്ചറിയൽ പരേഡിന് വിധേയരാക് കും. ഇതിനായി തൃശൂർ കോടതിയിൽ അപേക്ഷ നൽകി. തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിനാണ ് അന്വേഷണ ചുമതല. പിടിയിലായ പ്രതികൾ റിമാൻഡിലാണ്.
1994 ഡിസംബർ നാലിനാണ് ആർ.എസ്.എസ് പ്രവർത്തകനായിരുന്ന സുനിൽ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് 25 വർഷത്തിന് ശേഷം ജംഇയ്യതുൽ ഇഹ്സാനിയ പ്രവർത്തകൻ ചാവക്കാട് പാലയൂർ കറുപ്പംവീട്ടിൽ മൊഹിയുദ്ദീൻ പിടിയിലായതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടാവുന്നത്.
മലപ്പുറത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഉസ്മാനും യൂസഫലിയും കഴിഞ്ഞദിവസം പിടിയിലായത്.
കൊളത്തൂർ മേലേകൊളമ്പ് പിലാക്കാട്ടുപടി സെയ്തലവി അൻവരി അടക്കം ഏഴുപേരാണ് പ്രതിപട്ടികയിലുള്ളത്. രണ്ട് കൊലപാതകങ്ങളിലും ജംഇയ്യതുൽ ഇഹ്സാനിയ പ്രവർത്തകരുടെ പങ്ക് വ്യക്തമായതോടെ ഇവരുെട പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ. മറ്റു പ്രതികളെയും വൈകാതെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
തുടക്കത്തിൽ സി.പി.എം പ്രവർത്തകരായ 12 പേരാണ് അറസ്റ്റിലായിരുന്നത്. 1997ൽ തൃശൂർ അഡീഷനൽ സെഷൻസ് കോടതി ഇവരെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. 2012ലാണ് ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.