ബി.ജെ.പി ഇന്ന്​ ദേശീയപാതയിൽ വാഹനങ്ങൾ തടയും

തി​രു​വ​ന​ന്ത​പു​രം: സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ സു​രേ​ന്ദ്ര​ൻ, തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ. ​നാ​ഗേ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഞാ​യ​റാ​ഴ്​​ച​ സം​സ്ഥാ​ന​ വ്യാ​പ​ക​മാ​യി ബി.​ജെ.​പി പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കും. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഭ​ക്​​ത​ർ​ക്കൊ​പ്പം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കു​മെ​ന്നും​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള അ​റി​യി​ച്ചു.

അതേസമയം, ശബരിമല ദർശനത്തിനെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. പൊലീസും പ്രവർത്തകരുമായി ബലപ്രയോഗം നടന്നു, അക്രമാസക്​തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി എട്ടരയോടെയാണ്​ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.

സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. ശബരിമലയിൽ എത്തുന്ന ബി.ജെ.പിയുടെയും സംഘ്​പരിവാറി‍​​​​​െൻറയും നേതാക്കളെ അറസ്​റ്റ്​ ചെയ്യാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ മുതൽ പൊതുനിരത്തിലിറങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

ഹിന്ദു ​െഎക്യവേദി സംസ്​ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്​റ്റ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ ശനിയാഴ്​ച സംസ്​ഥാനത്ത്​ ഹർത്താൽ ആചരിച്ചിരുന്നു.

Tags:    
News Summary - sunday bjp will block vehicles in national highway -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.