146ാമത് മന്നം ജയന്തിയോടനുബന്ധിച്ചു പെരുന്നയിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസാരിക്കുന്നു

സുകുമാരന്‍ നായര്‍ അഞ്ചാമതും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായരെ അഞ്ചാം തവണയും പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ് ബജറ്റ് സമ്മേളനം തെരഞ്ഞടുത്തു. 62 വര്‍ഷമായി നായര്‍ സര്‍വിസ് സൊസൈറ്റിയുടെ ഭാഗമായ ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് അക്കൗണ്ടന്‍റ്, അഡ്മിനിസ്ട്രേറ്റര്‍, അസി.സെക്രട്ടറി, 20 വര്‍ഷം എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 13 വർഷമായി ജനറല്‍ സെക്രട്ടറിയാണ്. എന്‍.എസ്.എസ് ട്രഷററായി എന്‍.വി. അയ്യപ്പന്‍പിള്ളയെയും വൈസ് പ്രസിഡന്‍റായി എം.സംഗീത് കുമാറിനെയും തെരഞ്ഞെടുത്തു.

എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഒഴിവുവന്ന ഒമ്പതംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. ജി. സുകുമാരന്‍നായര്‍, എന്‍.വി. അയ്യപ്പന്‍പിള്ള, ചിതറ എസ്. രാധാകൃഷ്ണന്‍നായര്‍, വി.എ. ബാബുരാജ്, ജി. തങ്കപ്പന്‍പിള്ള, പി.എന്‍. സുകുമാരപ്പണിക്കര്‍, കെ. ശ്രീകുമാര്‍, കെ.ബി. ഗണേഷ്‌കുമാര്‍ എം.എൽ.എ, ആര്‍. മോഹന്‍കുമാര്‍ എന്നിവരെയാണ് പുതുതായി തെരഞ്ഞെടുത്തത്. എക്‌സ്‌പര്‍ട്ട് അഡീഷനല്‍ അംഗമായി പി.ഹൃഷികേശ് തലപ്പള്ളിയെയും എക്‌സിക്യൂട്ടിവ് കൗണ്‍സിൽ അംഗമായി ഹരികുമാര്‍ കോയിക്കലിനെയും തെരഞ്ഞെടുത്തു. പ്രതിനിധിസഭ ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അഡ്വ. അനില്‍ ജി. കര്‍ത്ത വരണാധികാരിയായിരുന്നു.

Tags:    
News Summary - Sukumaran Nair N.S.S General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.