ഷമീർ
Posted On
date_range Updated On
date_range പെൺകുട്ടിയുടെ ആത്മഹത്യ പീഡനംമൂലം; പ്രതി പിടിയിൽ
കടയ്ക്കൽ: പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ കൊണ്ടോടി വലിയവിള പുത്തൻ വീട്ടിൽ ഷമീറി(27)നെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അസ്വാഭാവിക മരണത്തിന് നേരത്തെ കേസെടുത്തിരുന്നു. പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ പീഡനം വെളിവായതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കറുടെ നിർദേശാനുസരണം പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കടയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ രാജേഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.