മന​ുഷ്യ മഹാശൃംഖലയിൽ പ്രതി​േഷധിച്ച്​ കൈഞരമ്പ്​ മുറിച്ച്​ യുവാവി​െൻറ ആത്മഹത്യാശ്രമം

കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി എൽ.ഡി.എഫ്​ നേതൃത്വത്തിൽ നടന്ന മനു​ഷ്യ മഹാശൃം ഖലയിൽ കൊല്ലത്ത്​ നാടകീയ രംഗങ്ങൾ. പരിപാടിയിൽ പ്രതിഷേധിച്ച്​ യുവാവ്​ കൈഞരമ്പ്​ മുറിച്ച്​ ആത്മഹത്യക്ക്​ ശ്രമി ക്കുകയായിരുന്നു. കൊല്ലം രണ്ടാംകുറ്റി സ്വ​ദേശി ബിനോയ്​ ആണ്​ കൈഞരമ്പ്​ മുറിച്ചത്​. കൊല്ലം ചിന്നക്കടയിലാണ്​ സംഭവം.

ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പ്രതിജ്ഞ ചൊല്ലുന്ന സമയം ഇടത്​ നേതാക്കൾ നിൽക്കുന്ന ഭാഗത്തേക്ക്​ ഓടിയെത്തിയ യുവാവ്​ ബഹളം വെക്കുകയും കൈയിൽ കരുതിയ കത്തി ഉപയോഗിച്ച്​ ഇടത്​ കൈയുടെ​ ഞരമ്പ്​​ മുറിക്കുകയുമായിരുന്നു എന്നാണ്​​ വിവരം.

കൈ ഞരമ്പ്​​ മുറിച്ച ശേഷം ​വന്ദേ മാതരം മുദ്രാവാക്യം മുഴക്കിക്കൊണ്ട്​ റോഡിൽ കിടന്ന്​ പ്രതിഷേധിച്ച യുവാവിനെ പൊലീസ്​ എത്തി ബലപ്രയോഗത്തിലൂടെ കീഴടക്കി ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട്​ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ കൈഞരമ്പിന്​ ഗുരുതരമായ മുറിവാണുള്ളതെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - suicide attempt in kollam human chain -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.