പൂച്ച കുട്ടികളുമായി ഷിജുവും ഷിമിയും

കാണാതായ 'അമ്മു'വിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ സുഹ്റയും സഹോദരങ്ങളും

വൈക്കം: ഗർഭിണിയായ 'അമ്മു'വിനെ കാണാതായതി​െൻറ നോവിൽ ഊണും ഉറക്കവും ഉപേക്ഷിച്ച്​ കണ്ണീർവാർത്ത ഏഴുവയസ്സുകാരി സുഹ്റക്കും സഹോദരങ്ങൾക്കും അതി​നെ തിരികെ കിട്ടിയപ്പോൾ സന്തോഷം.

ഗർഭിണിയായ അമ്മു പൂച്ചയെ അപഹരിച്ചവർ ഉടമസ്ഥരുടെ സങ്കടത്തിൽ മനസ്സലിഞ്ഞ് തിരികെ എത്തിക്കുകയായിരുന്നു. വെച്ചൂർ ഇടയാഴം വാര്യംവീട്ടിൽ എം. ഷിജുവി​െൻറ ഒന്നര വയസ്സുള്ള പൂച്ചയെ ഞായറാഴ്ച രാത്രി 8.30ഓടെ കാണാതാവുകയായിരുന്നു.

നീണ്ട രോമങ്ങളുള്ള പേർഷ്യൻ ക്യാറ്റിനത്തിൽപ്പെട്ട ഈ പെൺപൂച്ചക്ക് 35,000 രൂപയായിരുന്നു വില. അമ്മു ആറ്​ കുഞ്ഞുങ്ങൾക്ക് ജന്മംനൽകാനുള്ള ഒരുക്കത്തിലായതിനാൽ ഷിജുവും ഭാര്യ സിമിയും മക്കളും വലിയ പരിചരണമാണ് നൽകിവന്നത്. ഞായറാഴ്ച രാത്രി സിമി അമ്മുവിനെ കൂടിന്​ പുറത്തിറക്കിവിട്ട ശേഷം തിരിച്ച്​ കൂട്ടിൽ കയറ്റാൻ ചെന്നപ്പോഴാണ് കാണാനില്ലെന്നറിയുന്നത്.

ഇതോടെ കുടുംബം മുഴുവൻ അമ്മുവിനെ തേടിയിറങ്ങി. നാട്ടിൽ പലയിടങ്ങളിലും വിവരം കാട്ടി പോസ്​റ്റർ പതിപ്പിച്ചു. നവമാധ്യമങ്ങളിലും വിവരം നൽകി. തിങ്കളാഴ്ച വൈക്കം പൊലീസിലും പരാതി നൽകി. തീറ്റ നൽകുന്നതിലും പരിചരിക്കുന്നതിലും അലംഭാവമുണ്ടായാൽ അമ്മുവിന്​ ജീവഹാനിയുണ്ടാകുമെന്ന ആശങ്കയാണ് കുടുംബത്തെ തളർത്തിയത്.

അമ്മുവിനെ അപഹരിച്ചവർ ചൊവ്വാഴ്ച രാത്രി 9.30ഓടെ ഷിജുവി​െൻറ വീടി​െൻറ രണ്ടു വീടുകൾക്കപ്പുറം കൊണ്ടുവന്ന് അമ്മുവിനെ ഉപേക്ഷിച്ചു. ആളനക്കം കണ്ട് വീട്ടുകാർ ഇറങ്ങിനോക്കിയപ്പോഴാണ് അവശനിലയിൽ അമ്മുവിനെ കണ്ടത്. അവർ അറിയിച്ചതനുസരിച്ച്​ അമ്മുവിനെ വീട്ടുകാർ കൊണ്ടുപോയി പരിചരിച്ചു. ഒരുവർഷം മുമ്പാണ് ഒരുലക്ഷം രൂപ നൽകി മൂന്ന് പൂച്ചകളെ ഏറ്റുമാനൂരിൽനിന്ന് വാങ്ങിയത്. നഷ്​ടപ്പെ​െട്ടന്ന്​ കരുതിയിരുന്ന പൂച്ചയെ തിരിച്ചുകിട്ടയതി​െൻറ സന്തോഷത്തിലാണ് കുടുംബം.

Tags:    
News Summary - suhra and family retained pet dog ammu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.