Posted On
date_range Updated On
date_range ഭാഷയുടെയും പ്രകൃതിയുടെയും നിലനിൽപ്പിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ട എഴുത്തുകാരിയെന്ന് എം.ടി
തിരുവനന്തപുരം: ഭാഷയുടെയും പ്രകൃതിയുടെയും നിലനിൽപ്പിനേക്കുറിച്ച് ഉത്കണ്ഠപ്പെട്ട എഴുത്തുകാരിയായിരുന്നു സുഗതകുമാരിയെന്ന് എം.ടി. വാസുദേവൻ നായർ. സുഗത ഇല്ലാതായെന്ന് വിശ്വസിക്കാനാകുന്നില്ല. മാനവികതക്ക് തന്നെ നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗമെന്നും എം.ടി പ്രതികരിച്ചു.
അടുത്ത സുഹൃത്തായിരുന്നു സുഗതകുമാരി. കവി എന്ന നിലക്കുള്ള ബഹുമാനം മാത്രമല്ല അവരോടുള്ളത്. മനുഷ്യന് ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും അവർ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. സുഗതയില്ലെന്ന് പറയുന്നത് വേദനാജനകമാണ്.
ഇന്നത്തെ സമൂഹത്തിൽ മാനവികത തന്നെ നഷ്ടമായിെകാണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സുഗതയുടെ വിയോഗം എന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.