Posted On
date_range Updated On
date_range വേദിയില്‍ തടഞ്ഞുവീണ് വി.എം. സുധീരന് പരിക്ക്
കോഴിക്കോട്: കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുക്കാനത്തെിയ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് വീണ് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അണ്ടിക്കോട് മിയാമി കണ്വെന്ഷന് സെന്‍ററില്‍ നടന്ന ‘ത്രിവര്‍ണ സംഗമം വസുധൈവ കുടുംബകം’ പരിപാടിക്കിടെയാണ് സുധീരന് ലൈറ്റ് കേബിളില്‍ കാല്‍ തടഞ്ഞുവീണത്.
ഇടതുവാരിക്ക് നേരിയ പരിക്കേറ്റ സുധീരനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്ന് ആശുപത്രി വിടും. ഭാര്യ ലതക്കൊപ്പമാണ് ചടങ്ങിനത്തെിയത്. ഉദ്ഘാടനം കഴിഞ്ഞ് കലാപരിപാടിക്കിടെ സദസ്സില്‍നിന്ന് എഴുന്നേറ്റ് നടക്കവെ ഇരുട്ടില്‍ കാല്‍ തടഞ്ഞ് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.