Posted On
date_range Updated On
date_range കൈയേറ്റങ്ങൾക്ക് എതിരെ നടപടി തുടരും- –സബ് കലക്ടര്‍
മൂന്നാര്‍: മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ നിയമത്തിനുള്ളിൽനിന്ന് ശക്തമായ നടപടികള്‍ തുടരുമെന്ന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്. സമ്മർദങ്ങളോ രാഷ്ട്രീയ നീക്കങ്ങളോ ഇതിനെ ബാധിക്കില്ല. സർക്കാർ ഭൂമി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിൽനിന്ന് പിന്നോട്ടില്ല. തന്നെ ദേവികുളത്തുനിന്ന് മാറ്റാന്‍ നീക്കം നടത്തുന്നതിനെക്കുറിച്ച് അറിയില്ലെന്നും സബ് കലക്ടർ പറഞ്ഞു.
സർവകക്ഷിയോഗ തീരുമാനം സബ് കലക്ടർ അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.