വിദ്യാർഥിനിയുടെ ആത്മഹത്യ: പ്രധാനാധ്യാപികയെ പുറത്താക്കി

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപിക ഒ.പി. ജോയ്‌സി, പ്രോഗ്രാം കോഓഡിനേറ്റർ സ്റ്റെല്ല ബാബു, അധ്യാപിക എ.ടി. തങ്കം എന്നിവരെ സ്കൂളിൽനിന്ന് പുറത്താക്കിയതായി മാനേജർ അറിയിച്ചു.

രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ പ്രശാന്ത് കുമാർ-സജിത ദമ്പതികളുടെ മൂത്തമകൾ ആശിർ നന്ദയാണ് (14) സ്കൂളിൽനിന്നുണ്ടായ മാനസിക പീഡനത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

വിദ്യാർഥിനിയുടെ ആത്മഹത്യ സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ജില്ല കലക്ടർ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. ഡി.ഇ.ഒ സ്കൂളിലെത്തി അന്വേഷണം നടത്തി.

Tags:    
News Summary - Student's suicide: Principal fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.