പ്രതീകാത്മക ചിത്രം

റീൽസ് എടുക്കാൻ വിദ്യാർഥികൾ തമ്മിലടിച്ചു

ആലപ്പുഴ: തമ്മിലടിക്കുന്ന റീൽസ് ചിത്രീകരിക്കാൻവേണ്ടി വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടി. രണ്ട് വിദ്യാർഥികൾക്ക് മുഖത്തും കൈക്കും പരിക്കേറ്റു. അടിപിടിയുടെ ദൃശ്യങ്ങൾ വൈറലായി. കഴിഞ്ഞദിവസം വൈകീട്ട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം. ചമ്പക്കുളം സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതിലും പത്തിലും പഠിക്കുന്ന വിദ്യാർഥികളാണ് അടിപിടിയുണ്ടാക്കിയത്.

പിന്നീട് കാര്യമായതോടെ അടിയുടെ രൂപവും ഭാവവും മാറി. ഇതിനുപിന്നാലെ ഇൻസ്റ്റഗ്രാമിൽ ഇത് റീൽസായി പോസ്റ്റിട്ടതോടെ സംഭവം പുറംലോകം അറിഞ്ഞു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ ഏതാനും ദിവസത്തേക്ക് ക്ലാസിൽനിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചു. റീൽസ് ചിത്രീകരിച്ച മൊബൈൽഫോൺ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കും.

Tags:    
News Summary - Students fought among themselves to get the reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.