'ലോകത്ത് ഇങ്ങനെയൊക്കെ മനുഷ്യരുണ്ടോ, കേട്ടിട്ട് ചങ്കുതകർന്നു'; ക്രൂര റാഗിങ്ങിനിരയായ വിദ്യാർഥിയുടെ പിതാവ്

കോട്ടയം: 'കേട്ടിട്ട് ചങ്കുതകർന്നു,ലോകത്ത് ഇങ്ങനെയൊക്കെ മനുഷ്യരുണ്ടോ..‍‍‍‍?' എന്ന് നടുക്കത്തോടെ ചോദിക്കുകയാണ് കോട്ടയം നഴ്സിങ് കോളജിൽ അതിക്രൂര റാഗിങ്ങിന് വിധേയരായ വിദ്യാർഥികളിൽ ഒരാളുടെ പിതാവായ ലക്ഷ്മണ പെരുമാൾ. നാല് മാസമായി ഇത് നടക്കുന്നു. കുട്ടികൾ പേടിച്ചാണ് പുറത്തുപറയാതിരുന്നത്. കുറ്റക്കാർക്കെതിരെ തക്കതായ ശിക്ഷ ലഭിക്കാൻ ഏതറ്റംവരെയും പോകാൻ തയാറാണെന്നും അദ്ദേഹം പറയുന്നു.

'ഒരിക്കൽ പോലും ഞങ്ങളെ അവനെ വേദനിപ്പിച്ചിട്ടില്ല. കോളജിൽ പോകാൻ ഇഷ്ടമായിരുന്നു. തിങ്കളാഴ്ചയാണ് അറിയുന്നത് അവൻ ക്രൂര റാഗിങ്ങിന് ഇരയായെന്ന്' മറ്റൊരു വിദ്യാർഥിയുടെ മാതാവ് പ്രേമയുടെ വാക്കുകളാണിത്. നാല് മാസമായി അവർ റാഗിങ്ങ് അനുഭവിക്കുകയാണെന്നുള്ള ഞെട്ടിക്കുന്ന വിവരം മകനെ വിളിച്ചപ്പോഴാണ് അറിയുന്നത്.

കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. സീനിയേഴ്സ് കുത്തിയ വേദനയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. എല്ലാ ദിവസവും രാത്രി എട്ടിനു മുൻപു വിളിക്കും. പഠിക്കാനുണ്ടെന്നു പറഞ്ഞാണു ഫോൺ വയ്ക്കുന്നത്. പുലർച്ചെയോളം സീനിയേഴ്സിന്റെ ക്രൂരത സഹിക്കും. ഞായറാഴ്ച പകൽ മാത്രമാണ് ഉറങ്ങിയിരുന്നത്. ഇതെല്ലാം കഴിഞ്ഞ ദിവസമാണു ഞങ്ങൾ അറിയുന്നതെന്ന് പ്രേമ നിറകണ്ണുകളോടെ പറയുന്നു.

കോട്ടയം സർക്കാർ നഴ്സിങ് കോളജിൽ നിന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന റാഗിങിന്റെ ക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റു​പേ​രാണ് ക്രൂര റാഗിങ്ങിന് വിധേയമായത്. സം​ഭ​വ​ത്തി​ൽ അ​ഞ്ച്​ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തിരുന്നു.

പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

വി​ദ്യാ​ർ​ഥി​യെ വി​വ​സ്ത്ര​നാ​ക്കി തോ​ർ​ത്ത്​ കൊ​ണ്ട്​ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ടു, ഒ​ന്ന്...​ര​ണ്ട്...​മൂ​ന്ന്...​എ​ന്ന്​ എ​ണ്ണി ക​ഴു​ത്തു​മു​ത​ൽ കാ​ൽ​പാ​ദം​വ​രെ ഡി​വൈ​ഡ​റും കോ​മ്പ​സും ഉ​പ​യോ​ഗി​ച്ച് കു​ത്തി. കു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ര​ക്തം പൊ​ടി​ഞ്ഞ​പ്പോ​ൾ ഷേ​വി​ങ്​ ലോ​ഷ​ൻ പു​ര​ട്ടി. മ​ല​ർ​ത്തി​ക്കി​ട​ത്തി സ്വ​കാ​ര്യ​ഭാ​ഗ​ത്ത് വ്യാ​യാ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡം​ബ​ൽ ഒ​ന്നി​നു​മു​ക​ളി​ൽ ഒ​ന്നാ​യി വെ​ച്ചു. ശ​രീ​ര​മാ​സ​ക​ലം ക്രീം ​പു​ര​ട്ടി, മാ​റി​ൽ ര​ണ്ടി​ട​ത്തും ക്ലി​പ്പ് മു​റു​ക്കി. വി​ദ്യാ​ർ​ഥി വേ​ദ​ന​കൊ​ണ്ട് നി​ല​വി​ളി​ച്ച​പ്പോ​ൾ വാ​യി​ലേ​ക്കും ലോ​ഷ​ൻ ഒ​ഴി​ച്ചു’ -കോ​ട്ട​യം ഗ​വ​ൺ​മെ​ന്‍റ്​ ന​ഴ്​​സി​ങ്​ കോ​ള​ജി​ൽ ന​ട​ന്ന അ​തി​ക്രൂ​ര​മാ​യ റാ​ഗി​ങ്ങി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ്.

പീ​ഡ​നം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ശേ​ഷം സം​ഭ​വം വെ​ളി​യി​ൽ​പ്പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന്​ ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. റാ​ഗി​ങ്ങി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​ക്കി മാ​റ്റു​ന്ന​തി​ന്​ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കാ​നാ​ണ്​ പൊ​ലീ​സ്​ തീ​രു​മാ​നം. ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ലാ​ണ് പീ​ഡ​ന സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ഒ​ന്നാം​വ​ര്‍ഷ വി​ദ്യാ​ര്‍ഥി​ക​ള്‍ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ ഇ​രി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ള്‍, സീ​നി​യേ​ഴ്‌​സി​നെ ബ​ഹു​മാ​ന​മി​ല്ല എ​ന്ന് ​പ​റ​ഞ്ഞ്​ വി​ദ്യാ​ര്‍ഥി​ക​ളി​ൽ ഒ​രാ​ളു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​വെ​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും എ​ഫ്.​ഐ.​ആ​റി​ലു​ണ്ട്. ഡി​സം​ബ​ർ 13ന് ​അ​ര്‍ധ​രാ​ത്രി​യാ​ണ്​ ഒ​ന്നാം​വ​ര്‍ഷ വി​ദ്യാ​ര്‍ഥി​യു​ടെ കൈ​യും കാ​ലും കെ​ട്ടി​യി​ട്ട്​ ലോ​ഷ​ന്‍ ഒ​ഴി​ച്ച​ശേ​ഷം ഡി​വൈ​ഡ​ര്‍ കൊ​ണ്ട് കു​ത്തി മു​റി​വേ​ല്‍പി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്​.

എന്നാൽ, റാ​ഗി​ങ്​ സം​ഭ​വ​ത്തി​ൽ കോ​ള​ജി​ന്​ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​ലേ​ഖ മാ​ധ്യ​മ​ങ്ങ​ളോ​ട്​ വ്യ​ക്​​ത​മാ​ക്കി. ഇ​തി​ന്​ മു​മ്പ്​ ആ​രും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഹോ​സ്റ്റ​ലി​ന്​ മാ​ത്ര​മാ​യി മു​ഴു​വ​ൻ സ​മ​യ വാ​ർ​ഡ​നി​ല്ല.

ചു​മ​ത​ല​യു​ള്ള അ​സി. വാ​ർ​ഡ​ൻ മു​ഴു​വ​ൻ സ​മ​യ​വും ഹോ​സ്റ്റ​ലി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഹൗ​സ്​ കീ​പ്പി​ങ്​ ഇ​ൻ​ചാ​ർ​ജാ​യ ഒ​രാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്​. ഇ​യാ​ളി​ൽ നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

അതേസമയം, കേസിൽ ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല പൊലീസ്. അസിസ്റ്റന്‍റ് വാർഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യംചെയ്യും. മൂന്ന് മാസമായി തുടരുന്ന പീഡനം അധികൃതർ അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് പൊലീസ് നിഗമനം. 

Tags:    
News Summary - Students at Kottayam Nursing College faced brutal ragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.