Posted On
date_range Updated On
date_range വയലിൽ കുളിക്കാൻ പോയ വിദ്യാർഥി മുങ്ങി മരിച്ചു
തിരൂരങ്ങാടി: വീടിനടുത്ത വയലിൽ കുളിക്കാൻ പോയ വിദ്യാർഥി മുങ്ങി മരിച്ചു. ചെമ്മാട് കുംഭംകടവ് സ്വദേശി കുംഭംകടവത്ത് ജാഫറിന്റെ മകൻ മുഹമ്മദ് ആദിൽ (12) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
കുട്ടികളുമൊത്ത് വയലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തിൽ കാണാതായതോടെ മറ്റുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കുളം ഗവ. ഹൈസ്കൂൾ 7 ക്ലാസ് വിദ്യാർത്ഥിയാണ്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കോവിഡ് ടെസ്റ്റിന് ശേഷം കൈപ്പുറത്താഴം പള്ളിയിൽ ഖബറടക്കും.
മാതാവ്: സൈഫുന്നീസ-സഹോദരങ്ങൾ : മുഹമ്മദ് ജവാദ്, ഫാത്തിമ ജെസ്ന, ഫാത്തിമ ഹന്നത്ത്, മുഹമ്മദ് അനസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.