െകാച്ചി: വിദ്യാർഥി, അധ്യാപക-അനധ്യാപ സമരങ്ങൾ അടിച്ചമർത്താനാകില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. അധ്യാപക, വിദ്യാർഥി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്തെ സംഘടനകൾ നടത്തുന്ന സമരങ്ങളും തടയാൻ കഴിയില്ല. അതേസമയം, നിയമലംഘനമുണ്ടായാൽ വിവേചനമില്ലാതെയും മുൻവിധിയില്ലാതെയും കർശനമായി നേരിടുമെന്നും വിദ്യാർഥി അക്രമസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനും സമവായത്തിനും വ്യക്തമായ നയമുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സുൽത്താൻബത്തേരി ഡോൺ ബോസ്കോ കോളജിന് നേരെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട വിദ്യാർഥി സമരങ്ങൾക്കെതിെര നൽകിയ ഹരജിയിലാണ് വിശദീകരണം.
അക്കാദമിക ഉന്നമനത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നവയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇവയിൽ ചിലതിൽനിന്നുമാത്രമാണ് പ്രശ്നങ്ങൾ റിപ്പോർട്ട് െചയ്തിട്ടുള്ളത്. എങ്കിലും കാമ്പസുകളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ ഗൗരവത്തോടെതന്നെയാണ് സർക്കാർ കാണുന്നത്. കാമ്പസുകൾ േകന്ദ്രീകരിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കോളജ് കൗൺസിൽ, അധ്യാപക-രക്ഷാകർതൃ സംഘടന, അച്ചടക്ക സമിതി, റാഗിങ് വിരുദ്ധസമിതി, പരാതി പരിഹാര സെൽ, ആഭ്യന്തര സമിതികൾ തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളും പുറത്തുനിന്നുള്ളവരും മാത്രമല്ല, മാനേജ്മെൻറിെൻറ ഭാഗത്തുനിന്നുള്ളവരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ നിയമപരമായി നേരിടുമെന്ന് ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി സാജു പീറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ അവരുടെ ഇടപെടൽ അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്. എന്നാൽ, സമരത്തിെൻറ പേരിൽ പരിധിവിടാൻ അനുവദിക്കില്ല. കാമ്പസിനകത്തെ അതിക്രമങ്ങൾ ആഭ്യന്തര പ്രശ്നമാണെങ്കിലും അനിവാര്യ സാഹചര്യത്തിൽ സ്ഥാപന തലവന് പൊലീസിെൻറ സഹായം തേടാവുന്നതാണ്. കാമ്പസിനകത്ത് വിദ്യാർഥികൾക്കിടയിലെ സാഹോദര്യവും അക്കാദമികമായ ഉന്നത നിലവാരവും നിലനിർത്താൻ സഹായകമാകുംവിധം അച്ചടക്കം ഉറപ്പുവരുത്തും. കാമ്പസ് അക്രമസമരങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട നയരൂപവത്കരണത്തിെൻറ ഭാഗമായി ഉന്നത വിദ്യാഭ്യാസ വിദഗ്ധരുമായി ആശയവിനിമയം നടത്തും. ഇതോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, സ്ഥാപന മാനേജ്മെൻറുകൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ യോഗം ഉടൻ വിളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.