Posted On
date_range Updated On
date_range കഴുത്തിലെ ഞരമ്പ് മുറിച്ചെത്തിയ വിദ്യാർഥി ആശുപത്രിയിൽ നിന്ന് ചാടി മരിച്ചു
കൊല്ലം: കഴുത്തിലെ ഞരമ്പ് മുറിച്ച് ചികിത്സ തേടിയെത്തിയ വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ക ൊല്ലം പത്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. സ്വകാര്യ മെഡിക്കൽ കോളജിലാണ് സംഭവം. കഴിഞ്ഞ ദിവസം കഴുത്തിലെ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് കൗൺസലിങ് നൽകുന്നതിനിടെയാണ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് നിന്ന് ചാടിയത്.
ഖൈസ് പ്ലസ് ടു വരെ ബഹ്റൈനിലായിരുന്നു പഠിച്ചത്. തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥിയെ എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ചേർത്തു. എൻട്രൻസ് പരിശീലനത്തിന് താൽപര്യമില്ലാതിരുന്ന ഖൈസ് സമ്മർദം അതിജീവിക്കാനാകാതെ കഴുത്തിലെ ഞരമ്പ് മുറിക്കുകയായിരുന്നുവെന്ന് പറയുന്നു. നാട്ടുകാരാണ് ഖൈസിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ അപകടാവസ്ഥ തരണം ചെയ്ത ഖൈസിന് ശനിയാഴ്ച കൗൺസലിങ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.