വിദ്യാർഥി കാമ്പസിൽ വെടിയേറ്റു മരിച്ചു

വാ​രാ​ണ​സി: ബ​നാ​റ​സ്​ ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​നി​ന്ന്​ പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി കാ​മ്പ​സി​ൽ ​ വെ​ടി​യേ​റ്റു മ​രി​ച്ചു. 2017ൽ ​വാ​ഴ്​​സി​റ്റി കാ​മ്പ​സി​ലു​ണ്ടാ​യ വി​ദ്യാ​ർ​ഥി അ​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന്​ പു​റ​ത്താ​യ ഗൗ​ര​വ്​ സി​ങ്ങാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ കാ​മ്പ​സി​ന​ക​ത്തെ ഹോ​സ്​​റ്റ​ൽ കെ​ട്ടി​ട​ത്തി​നു സ​മീ​പം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സം​സാ​രി​ച്ചു ​നി​ൽ​ക്കെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ ഗൗ​ര​വി​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

വ​യ​റി​ന്​ വെ​ടി​യേ​റ്റ ഗൗ​ര​വി​നെ ഉ​ട​ൻ അ​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ർ​ധ​രാ​ത്രി​യോ​ടെ മ​രി​ച്ചു. വി​ദ്യാ​ർ​ഥി ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ശ​ത്രു​ത​യാ​ണ്​ വെ​ടി​െ​വ​പ്പി​ലെ​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. കോ​ള​ജി​ൽ​ നി​ന്ന്​ പു​റ​​ത്താ​യെ​ങ്കി​ലും ഗൗ​ര​വ്​ ഹോ​സ്​​റ്റ​ലി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - Student Shot dead in Banaras Hindu University -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.