വിദ്യാർഥികളെ പീഡിപ്പിച്ച മദ്​റസ അധ്യാപകർ അറസ്​റ്റിൽ

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത പ്രദേശത്തെ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു മദ്​റസ അധ്യാപകരെ കണ്ണവം പൊലീസ് അറസ്​റ്റ്​ ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത കൊടുവൻമൂഴിയിലെ എരഞ്ഞിക്കോത്ത് വീട്ടിൽ കെ.കെ. അബ്​ദുറഹ്മാൻ മൗലവി (44), വയനാട് നാലാംമൈൽ കെല്ലൂരിലെ ടി. അബ്​ദുന്നാസർ മൗലവി (48) എന്നിവരെയാണ് കണ്ണവം പൊലീസ് പോക്സോ ആക്ട് പ്രകാരം അറസ്​റ്റ്​ ചെയ്തത്.

പതിനഞ്ചോളം വിദ്യാർഥികളാണ് വിവിധ ഘട്ടങ്ങളിലായി പീഡനത്തിനിരയായത്. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ചൈൽഡ് ലൈനിലും കണ്ണവം പൊലീസിലും പരാതി നൽകുകയായിരുന്നു.

കണ്ണവം എസ്.ഐ കെ.വി. ഗണേശ​​​െൻറ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇരുവരെയും അറസ്​റ്റ്​ ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Student Rape Case Madrasa Teachers -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.