Posted On
date_range Updated On
date_range ചെന്നിത്തല പള്ളിയോടം പമ്പയാറ്റിൽ മറിഞ്ഞ് പ്ലസ്ടു വിദ്യാർഥിയെ കാണാതായി
ആലപ്പുഴ: പമ്പയാറ്റിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാർഥിയെ കാണാതായി. ആലപ്പുഴ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യനെയാണ് (16) കാണാതായത്. പൊലീസും ഫയർഫോഴ്‌സും ചേർന്ന് സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെ വലിയപെരുമ്പുഴക്കടവിലാണ് അപകടം. പമ്പയാറ്റിൽ ചുറ്റിയ ശേഷമാണ് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടുക. ഇതിനിടെയായിരുന്നു അപകടം.
വള്ളത്തിൽ 50 ഓളം ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പള്ളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയിരുന്നു. പുഴയിൽ വീണ മറ്റുള്ളവരെ പ്രദേശവാസികൾ രക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.