കൊല്ലം: മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്കൂളിന് മുന്നില്‍ കുടുംബത്തോടൊപ്പം മരണം വരെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ മാതാവ് ശാലി. തെൻറ ഇളയകുട്ടിക്ക് സ്കൂള്‍ അധികൃതര്‍ നല്കിയ തെറ്റായ ശിക്ഷയെ ചോദ്യം ചെയ്തതിന് മൂത്തമകള്‍ക്ക് ഏറ്റവും വലിയ ശിക്ഷയാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയതെന്നും അവര്‍ ആരോപിച്ചു. ഒരു കുഞ്ഞിനും ഈ അവസ്ഥയുണ്ടാകരുത്. ഒരു അച്ഛനും അമ്മക്കും ഇതേ സാഹചര്യമുണ്ടാകരുതെന്നും ശാലി പറഞ്ഞു.
അധ്യാപിക സിന്ധു മകളെ മാനസികമായി പീഡിപ്പിച്ചു. ക്ലാസിലിരുന്ന് സംസാരിച്ചതിന് ഇളയ മകളെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തുന്നതിനെ ചോദ്യം ചെയ്ത് ഗൗരി സ്കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ സമീപിച്ചു. വീണ്ടും കുട്ടിയെ ഇരുത്തിയപ്പോള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചു. മാനേജ്മെൻറ് ക്ഷമയും ചോദിച്ചു. പേക്ഷ, തുടര്‍ന്നും തെൻറ മകളെ അധ്യാപിക സിന്ധു മാനസികമായി പ ീഡിപ്പിെച്ചന്നും ശാലി വ്യക്തമാക്കി.
അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഗൗരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ വിവരം സ്കൂള്‍ അധികൃതര്‍ വൈകിയാണ് അറിയിച്ചത്. ആദ്യം പടിയില്‍ കാല് വഴുതി വീണെന്നാണ് തെറ്റിദ്ധരിപ്പിച്ചത്. രണ്ടു മണിക്കൂര്‍ മുമ്പ് തിരുവനന്തപുരത്ത് എത്തിക്കാന്‍ സാധിച്ചിരുെന്നങ്കില് ഗൗരി ഇന്നും ജീവനോടെ ഉണ്ടാകുമായിരുെന്നന്നും ശാലി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി െലെസിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി നേഘ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്കൂളിലെ രണ്ട് അധ്യാപകര്‍ നടത്തിയ പീഡനമാണ് കുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.