വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കൂറ്റനാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്.

വട്ടേനാട് ജി.വി.എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞദിവസം കൂറ്റനാടാണ് സംഭവം. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന മുത്തശ്ശി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കയറില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടനെ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വ്യായാമത്തിനായി വീടിന്റെ അടുക്കളയില്‍ തൂക്കിയിട്ട പ്ലാസ്റ്റിക് കയറില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയതായി തൃത്താല പൊലീസ് അറിയിച്ചു.

Tags:    
News Summary - Student dies tragically after getting entangled in rope tied for exercise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.